വികാരങ്ങൾ നിയന്ത്രിക്കാൻ ജയ്സ്വാൾ പഠിക്കണം, അല്ലെങ്കിൽ നാശത്തിലേക്കാണ് പോക്ക്: താക്കീതുമായി പുജാര
ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ പേസര്‍ അസിത ഫെര്‍ണാണ്ടോയുമായി കൊമ്പുകോര്‍ത്ത ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന്റെ ഗ്രൗണ്ടിലെ പെരുമാറ്റത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ ചെതേശ്വര്‍ പുജാര. ജയ്‌സ്വാള്‍ നിരാശപ്പെട്ടതും ലങ്കന്‍ താരത്തോട് ചൂടായതുമെല്ലാം മനസിലാക്കാമെന്നും എന്നാല്‍ അതിന് ശേഷം തല കൊണ്ട് അടിക്കാന്‍ ജയ്‌സ്വാള്‍ നോക്കിയത് കളിക്കളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും സോണി സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പുജാര പറഞ്ഞു.
പുറത്ത് വന്നതും ആളുകള്‍ കണ്ടതുമെല്ലാം നല്ല ദൃശ്യങ്ങളായിരുന്നില്ല. കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ വികാരങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. ചിലപ്പോള്‍ ദേഷ്യം വരും എനിക്കത് മനസിലാകും. പക്ഷേ തല കൊണ്ട് ഇടിക്കാന്‍ നോക്കിയത് സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ്. വിക്കറ്റ് വീഴുമ്പോള്‍ ഇത്തരം പ്രതികരണം സ്വാഭാവികമാണ്. പക്ഷേ വൈകാരികമായി പ്രതികരിക്കുന്നത് ശീലമായാല്‍ നാശത്തിലാകും അത് കലാശിക്കുക. താരം പറഞ്ഞു.
THINGS GET HEATED!
— Sony Sports Network (@SonySportsNetwk) August 23, 2026
Yashasvi Jaiswal and Asitha Fernando exchange words as tensions rise in the middle.
Watch #SLvIND, 2nd Test, LIVE NOW on Sony Sports Network TV channels & Sony LIV.#SonySportsNetwork #SonyLIV #BeautifulGameOfTestCricket pic.twitter.com/7qJrORjx8V