1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. World test championship india's at the top of point table

WTC: കിവികൾക്കെതിരെ ഓസീസിന് വിജയം, ലോട്ടറിയടിച്ചത് ഇന്ത്യയ്ക്ക്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ തലപ്പത്ത്

India, IND vs ENG
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. വെല്ലിംഗ്ടണിലെ ബേസില്‍ റിസര്‍വില്‍ നടന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലന്‍ഡ് തോറ്റതാണ് ഇന്ത്യയ്ക്ക് ഗുണമായത്. പരാജയത്തോടെ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
 
വെല്ലിംഗ്ടണ്‍ ടെസ്റ്റിന് മുന്‍പ് ന്യൂസിലന്‍ഡ് നാല് കളികളില്‍ നിന്ന് 36 പോയിന്റും 75 ശതമാനം വിജയവുമായി പട്ടികയില്‍ ഒന്നാമതായിരുന്നു. എന്നാല്‍ തോല്‍വിയോടെ ഇത് 60 ശതമാനമായി ചുരുങ്ങി. ഓസീസിനെതിരെ 172 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ന്യൂസിലന്‍ഡ് ഏറ്റുവാങ്ങിയത്.
 
നിലവില്‍ 8 മത്സരങ്ങളില്‍ നിന്ന് 62 പോയിന്റും 64.58 വിജയശതമാനവുമായി ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമത്. വെല്ലിങ്ങ്ടണിലെ വിജയത്തോടെ 12 നിര്‍ണായകമായ പോയിന്റുകള്‍ നേടിയ ഓസ്‌ട്രേലിയ 59.09 വിജയശതമാനത്തോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 78 പോയിന്റാണ് ഓസീസിനുള്ളത്.
അടുത്ത ലേഖനം
Pat Cummins: ക്യാപ്റ്റൻ കമ്മിൻസ് ഇനി ഹൈദരാബാദ് നായകൻ?