1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Deepti sharma overtakes Megan Schutt

വനിതാ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ, റെക്കോർഡ് നേട്ടം സ്വന്തമാക്കി ദീപ്തി ശർമ

Deepti sharma
തിരുവനന്തപുരത്ത് നടന്ന ഇന്ത്യ- ശ്രീലങ്ക വനിതാ ടി20 അന്താരാഷ്ട്ര മത്സരത്തിലെ വിക്കറ്റ് നേട്ടത്തിലൂടെ ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ബൗളറെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ. ഓസ്‌ട്രേലിയന്‍ താരം മെഗാന്‍ ഷൂട്ടിന്റെ റെക്കോര്‍ഡാണ് താരം മറികടന്നത്.
 
 ഓസ്‌ട്രേലിയന്‍ താരമായ ഷൂട്ട് 123 മത്സരങ്ങളില്‍ നിന്ന് 151 വിക്കറ്റാണ് നേടിയിരുന്നത്. 133 മത്സരങ്ങളില്‍ നിന്നാണ് ദീപ്തി ഈ റെക്കോര്‍ഡ് മറികടന്നത്. 144 വിക്കറ്റുകളുമായി പാകിസ്ഥാന്റെ നിദ ദാറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ടി20യിലും ഏകദിനത്തിലും 150ല്‍ അധികം വിക്കറ്റുകള്‍ നേടുന്ന ആദ്യ വനിതാ താരമാണ് ദീപ്തി ശര്‍മ. ടി20 ഫോര്‍മാറ്റില്‍ 1000 റണ്‍സും 150ലധികം വിക്കറ്റ് നേടുന്ന ആദ്യ താരവും ദീപ്തിയാണ്.
 
 
 
അടുത്ത ലേഖനം
Mohammed Shami : മഞ്ഞുരുകുന്നു, മുഹമ്മദ് ഷമി ഏകദിനത്തിൽ തിരിച്ചെത്തിയേക്കും, ന്യൂസിലൻഡിനെതിരെ കളിക്കാൻ സാധ്യത