അഭിറാം മനോഹർ|
Last Modified തിങ്കള്‍, 1 ജനുവരി 2024 (18:27 IST)
പാകിസ്ഥാന്‍ ടീം ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ചാല്‍ അത് അട്ടിമറിയാകുന്ന കാലമാണ് നിലവിലുള്ളതെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് ചര്‍ച്ചയ്ക്കിടെയായിരുന്നു ഗംഭീര്‍ ഇക്കാര്യം അവകാശപ്പെട്ടത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയ്ക്ക് മുകളില്‍ ആധിപത്യം പൂലര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതി അതല്ല. ഇപ്പോള്‍ ഇരുടീമുകളും തമ്മില്‍ വലിയ അന്തരം തന്നെയുണ്ട്.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും പാകിസ്ഥാനേക്കാള്‍ ബഹുദൂരം മുന്നിലാണ് ടീം ഇന്ത്യ. അതിനാല്‍ തന്നെ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിക്കുകയാണെങ്കില്‍ അതിനെ അട്ടിമറി എന്ന് തന്നെ വിശേഷിപ്പിക്കേണ്ടതായി വരും. തിരിച്ചാണെങ്കില്‍ അത് സ്വാഭാവികമായ വിജയം മാത്രമാണ്. നിലവിലെ കളിനിലവാരവും മത്സരക്ഷമതയും കണക്കിലെടുത്താല്‍ ഓസ്‌ട്രേലിയ മാത്രമാണ് ഇന്ത്യയ്ക്ക് എതിരാളിയായിട്ടുള്ളതെന്നും ഗംഭീര്‍ പറഞ്ഞു.