സച്ചിനും ലാറയും സേവാഗും വീണ്ടും കളിക്കളത്തിലേക്ക്: മത്സരങ്ങൾ അടുത്ത മാസം

അഭിറാം മനോഹർ| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (10:58 IST)
ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളെളൊരിക്കൽ കൂടി കളിക്കളത്തിൽ കാണുവാനുള്ള അവസരം ആരാധകർക്ക് വീണ്ടും ഒരുങ്ങുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന റോഡ് സേഫ്‌റ്റി ലോക ടി20 സീരിസിലായിരിക്കും ഒരു കാലത്ത് ആരാധകരെ ത്രസിപ്പിച്ചിരുന്ന താരങ്ങളെ
കളിക്കളത്തിൽ കാണാൻ അവസരം ലഭിക്കുക. ഓസ്ട്രേലിയ,ശ്രീലങ്ക,വെസ്റ്റിൻഡീസ്,ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളിലെ ഇതിഹാസ താരങ്ങളാണ് സീരിസിൽ കളിക്കുന്നത്.

ഇന്ത്യൻ ലെജൻഡ്‌സും വെസ്റ്റിൻഡീസ് ലെജന്റ്സും തമ്മിൽ അടുത്ത മാസം 7ആം തീയ്യതിയായിരിക്കും പരമ്പരയിലെ ഉദ്ഘാടന മത്സരം നടക്കുക. ഈ മത്സരത്തിൽ സച്ചിനും ലാറയും വീണ്ടും പരസ്പരം ഏറ്റുമുട്ടും.മൊത്തം 11 മത്സരങ്ങളാണ് റോഡ് സേഫ്റ്റി സീരീസിൽ ഉണ്ടാവുക. ടെണ്ടുൽക്കർ,ബ്രയാൻ എന്നിവർക്ക് പുറമെ വീരേന്ദർ സേവാഗ്,സഹീർ ഖാൻ,ചന്ദർപോൾ,ബ്രെറ്റ് ലീ,ബ്രാഡ് ഹോഡ്‌ജ്,ജോണ്ടി റോഡ്സ്,മുത്തയ്യ മുരളീധരൻ,അജന്ത മെൻഡിസ്,ദിൽഷൻ എന്നിവരും ടൂർണമെന്റിൽ കളിക്കും. റോഡ് സുരക്ഷ ബോധവത്കരണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.ഇന്ത്യൻ ടീമിനെ സച്ചിനായിരിക്കും നയിക്കുന്നത്.

പരമ്പരയിലെ രണ്ട് മത്സരങ്ങൾ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലും നാല് വീതം മത്സരങ്ങൾ പുനെ സ്റ്റേഡിയത്തിലും നവീ മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും നടക്കും. മാർച്ച് 22നായിരിക്കും പരമ്പരയിലെ കലാശപോരാട്ടം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :