കോലിയോ, സ്മിത്തോ? ആരാണ് കേമൻ, മറുപടിയുമായി സച്ചിൻ

അഭിറാം മനോഹർ| Last Modified ശനി, 8 ഫെബ്രുവരി 2020 (11:16 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയാണോ അതോ ഓസീസ് താരം സ്റ്റീവ് സ്മിത്താണോ മികച്ച താരമെന്ന ചോദ്യം ഏറെകാലമായി ക്രിക്കറ്റ് ലൊകത്തിൽ നിലനിൽക്കുന്ന ഒന്നാണ്. ഇവരിൽ ആരാണ് മികച്ചത് എന്ന രീതിയിൽ പല തരത്തിലും താരതമ്യങ്ങൾ വരികയും സ്ഥിരമാണ്. ഈ ഒരു ചോദ്യത്തിനോട് പല പ്രമുഖരും പല രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്. ഇപ്പൊളിതാ ഈ ചോദ്യത്തിന് ഉത്തരം തന്നിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസമായ ടെൻഡുൽക്കർ. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യതസ്തമായിരുന്നു സച്ചിൻ നൽകിയ ഉത്തരം.

രണ്ട് കളിക്കാരെയും താരതമ്യം ചെയ്യുന്നതിൽ താൻ വിശ്വസിക്കുന്നില്ല. രണ്ട് പേരുടെയും കളി ആസ്വദിക്കുകയാണ് വേണ്ടത്. അവർ ക്രിക്കറ്റ് ലോകത്തെ തന്നെ എന്റർടൈൻ ചെയ്യുന്ന കളിക്കാരാണ്. കരിയറിൽ തന്നെ മറ്റ് പലരുമായും താരതമ്യം ചെയ്യുന്നവർ എന്നുമുണ്ടായിരുന്നു. അവരോടും തന്നെ വെറുതെ വിടണമെന്നാണ് എന്നും പറഞ്ഞിട്ടുള്ളതെന്നും സച്ചിൻ കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :