അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 4 ഫെബ്രുവരി 2020 (11:46 IST)
കായികരംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ഗ്രേറ്റസ്റ്റ് ലോറസ് സ്പോർട്ടിങ് മൊമന്റ് 2000-2020 പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയിൽ സച്ചിന്റെ ലോകകപ്പ് നേട്ടവും ഇടം പിടിച്ചു. ഫെബ്രുവരി 16ന് അവസാനിക്കുന്ന അവസാന റൗണ്ട് വോട്ടിങ്ങിന് ശേഷമായിരിക്കും വിജയിയെ തീരുമാനിക്കുക.വിവിധ കായിക ഇനങ്ങളിലായി 20 പേർക്കാണ് നാമനിർദേശം ലഭിച്ചിരിക്കുന്നത്.
സച്ചിന് ലോകകപ്പ് ലഭിച്ചത് ക്രിക്കറ്റിന്റെ ഏറ്റവും മഹത്തായ നിമിഷമാണെന്ന് ലോറസ് അക്കാദമി കമ്മിറ്റി അംഗം കൂടിയായ ഓസീസ് മുൻ നായകൻ സ്റ്റീവ് വോ പ്രതികരിച്ചു.നേരത്തെ 2002ൽ ഓസീസ് ക്രിക്കറ്റ് ടീമിന് ലോറസ് പുരസ്കാരം ലഭിച്ചിരുന്നു. കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച കായിക മുഹൂർത്തമാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്.
ക്രിക്കറ്റിനൊപ്പം ലോകത്തിലെ എല്ലാ കായിക ഇനങ്ങളെയും അവാർഡിനായി പരിഗണിക്കുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിങ് താരങ്ങളിലൊരാളായിരുന്ന
സച്ചിൻ ലോകകപ്പ് കയ്യിലെടുത്ത മൂഹൂർത്തം തന്നെ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.