എന്തുകൊണ്ട് പന്തിന് അവസരം നൽകിയില്ല: കോലിക്കെതിരെ സേവാഗ്

അഭിറാം മനോഹർ| Last Modified ശനി, 1 ഫെബ്രുവരി 2020 (11:21 IST)
ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ഋഷഭ് പന്തിന് അവസരം നൽകാത്തതിനെതിരെ മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണിങ് താരം വിരേന്ദ്ര സേവാഗ് രംഗത്ത്. ടീമിൽ റിസർവ്വ് താരങ്ങൾക്ക് പോലും അവസരങ്ങൾ നൽകിയപ്പോൾ പന്തിനെ ഒഴിവാക്കിയത് ശരിയായില്ലെന്ന അഭിപ്രായമാണ് സേവാഗിനുള്ളത്. സൈഡ് ബെഞ്ചിലായിരുന്നു പന്തിന്റെ സ്ഥാനം. അദ്ദേഹം അവിടിരുന്ന് കൊണ്ട് എങ്ങനെ റൺസ് കണ്ടെത്തുമെന്നും സേവാഗ് ചോദിച്ചു.

ഒരു കളിക്കാരനെ വലിയ സംഭവമായി ചിത്രീകരിച്ച് അവതരിപ്പിച്ച് ഇങ്ങനെ ഒഴിവാക്കുന്നത് ശരിയല്ലെന്നും പ്രകടനത്തിലെ സ്ഥിരതയില്ലായ്‌മയാണ് പ്രശ്‌നമെങ്കിൽ അത് പന്തിനോട് വിശദമായി സംസാരിക്കണമെന്നും, കോലി അത്തരത്തിൽ ചെയ്‌തിട്ടുണ്ടോ എന്നതിനെ പറ്റി അറിയില്ലെന്നും സേവാഗ് പറഞ്ഞു.

തങ്ങളുടെ കാലത്ത് കളിക്കാരും നായകനും തമ്മിൽ ആശയവിനിമയം നടന്നിരുന്നുവെന്നും ഇപ്പോൾ അതില്ലെങ്കിൽ തെറ്റാണെന്നും പറഞ്ഞ സേവാഗ് ഏഷ്യാ കപ്പിൽ നായകനായിരുന്നപ്പോൾ അദ്ദേഹം കളിക്കാരോടെല്ലാം ആശയവിനിമയം നടത്തിയിരുന്നതായി കേട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :