1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Cricket

രവിശാസ്ത്രിയെ തള്ളി കോഹ്‌ലി: അശ്വിനെ ടീമിൽനിന്നും ഒഴിവാക്കിയത് പരിക്ക് കാരണം

വാർത്ത
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റില്‍ നിന്ന്   അശ്വിനെ ഒഴിവാക്കിയത് പരുക്ക് വഷളായതുകൊണ്ടെന്ന് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി. അശ്വിന് പരുക്കില്ലെന്ന പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞതിനു പിന്നാലെയാണ് കോഹ്ലി വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
പരിക്കുകൾ മറച്ചുവച്ചു അശ്വിനെ നാലാം ടെസ്റ്റിൽ കളിപ്പിച്ചതിനാലാണ് മത്സരത്തിൽ ഇന്ത്യ കനത്ത പരാജയം ഏറ്റുവാങ്ങിയതെന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു. എന്നാൽ പരിശിലകനായ രവിശാസ്ത്രി അശ്വിന് പരിക്കുകളില്ലെന്നായിരുന്നു വ്യക്തമാക്കിയത്. അശ്വിന് പരിക്കുണ്ടെന്ന ക്യാപ്റ്റന്റെ പ്രതികരണം വിവാദങ്ങൾക്ക് വഴിവച്ചുകഴിഞ്ഞു. 
 
About Writer
Sumeesh
അടുത്ത ലേഖനം
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ ഫേസ്‌ബുക്കിലൂടെ കാമുകിയെ പരിചയപ്പെടുത്തി സഞ്ജു സാംസൺ