കോവിഡ് ശ്വാസകോശത്തെ ബാധിച്ചു, ഓടാൻ പോലും കഴിയുന്നുണ്ടായില്ല: മെസി

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ജൂണ്‍ 2022 (20:14 IST)
കോവിഡ് ബാധിതനായ സമയം നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് മനസ്സ് തുറന്ന് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. കോവിഡിന്റെ പാർശ്വഫലങ്ങൾ അലട്ടിയിരുന്നതാണ് മെസി പറയുന്നത്. കോവിഡ് വന്നതിന് പിന്നാലെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടു. കോവിഡ് മുക്തനായി തിരിച്ചെത്തി കഴിഞ് ഓടാൻ പോലും കഴിയുമായിരുന്നില്ല.

ഏറ്റവും വേഗത്തിൽ കളിക്കളത്തിൽ തിരികെ എത്താനാണ് ഞാൻ ശ്രമിച്ചത്. എന്നാലത് കാര്യങ്ങളെ കൂടുതൽ വഷളാക്കിയെന്നും മെസി പറഞ്ഞു. ഈ വർഷം ആദ്യമാണ് മെസിയെ കോവിഡ് ബാധിച്ചത്. പനി,ചുമ ഉൾപ്പടെയുള്ള ലക്ഷണങ്ങളാണ് മെസിക്ക് കോവിഡ് ബാധിതനായ സമയത്ത് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ശ്വാസകോശ സംബന്ധമായപ്രശ്നങ്ങളും അലട്ടി. പിഎസ്ജിയിൽ ഇണങ്ങാൻ പാടുപെടുന്തിനിടെയാണ് മെസിക്ക് കോവിഡും തിരിച്ചടി നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :