സംശയമില്ല ഇത്തവണത്തെ ബാലൻ ഡി ഓർ ബെൻസെമയ്ക്ക് തന്നെ, പിന്തുണയുമായി മെസ്സിയും

അഭിറാം മനോഹർ| Last Modified ചൊവ്വ, 31 മെയ് 2022 (12:38 IST)
റയൽ മാഡ്രിഡ് മുന്നേറ്റ നിര താരം ബെൻസെമ ബാലൻ ഡി ഓർ പുരസ്കാരം നേടാൻ അര്ഹനാണെന്ന് അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഗംഭീര വർഷമായിരുന്നു ബെൻസേമയുടേത്. ഈ വര്ഷം പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കാൻ സംശയങ്ങൾ ഒന്നും ഉണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. മെസി പറഞ്ഞു.

ചാമ്പ്യൻസ് ലീഗിലെ മികച്ച ടീം ആയിരുന്നില്ല റയൽ. മറ്റ് മികച്ച ടീമുകൾ അവിടെ ഉണ്ടായിരുന്നു. എന്നിട്ടും കിരീടം നേടാൻ റയലിനായി. അതെ സമയം ഖത്തർ ലോകകപ്പിലെ ഫേവറേറ്റുകൾ ഫ്രാൻസ് ആണെന്നും മെസി അഭിപ്രായപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :