സംസ്ഥാനത്ത് തീവ്രകോവിഡ് വ്യാപനം; ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1370 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 ജൂണ്‍ 2022 (19:56 IST)
സംസ്ഥാനത്ത് തീവ്രകോവിഡ് വ്യാപനം. ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1370 പേര്‍ക്കാണ്. കൂടാതെ നാലുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് 463 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 239 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം ഇന്നലെ സംസ്ഥാനത്ത് 1161 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ എറണാകുളത്ത് 365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :