യൂറോപ്പിന്റെ രാജാക്കന്മാരെ ഇന്നറിയാം: ഫുട്‍ബോൾ മാമാങ്കം പാരീസിൽ

അഭിറാം മനോഹർ| Last Modified ശനി, 28 മെയ് 2022 (14:16 IST)
യൂറോപ്യൻ ഫുട്‍ബോളിലെ പുതിയ ചാമ്പ്യന്മാരെ ഇന്നറിയാം. ഇന്ന്
രാത്രി പന്ത്രണ്ടരയ്ക്ക് നടക്കുന്ന പോരാട്ടത്തിൽ റയൽമാഡ്രിഡ് ലിവർപൂളിനെ നേരിട്ടും. പതിമൂന്ന് യുസിഎൽ കിരീടനേട്ടങ്ങളുടെ പ്രതാപവുമായാണ് റയൽ ലിവര്പൂളിനെതിരെ ഇറങ്ങുന്നത്.

സ്‌പാനിഷ് ലീഗ് കിരീടം സ്വന്തമാക്കിയ റയൽ മാഡ്രിഡ് പ്രീക്വാർട്ടറിൽ പിഎസ്‌ജിയേയും ക്വാർട്ടറിൽ ചെൽസിയേയും സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെയും അവിശ്വസനീയമായി തോൽപ്പിച്ചാണ് കലാശപോരാട്ടത്തിന് ഇറങ്ങുന്നത്. അതേസമയം ഒറ്റപോയിന്റ് വ്യത്യാസത്തിൽ പ്രീമിയർ ലീഗ് നഷ്ടമായെങ്കിലും ലിവർപൂളും മികച്ച ഫോമിലാണ്.

ഇന്റർമിലാനെയും വിയ്യാറയലിനെയും മറികടന്നാണ് ചെമ്പട ഫൈനൽ മത്സരത്തിനിറങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :