അനുബന്ധ വാര്‍ത്തകള്‍
- IPL 2023: മഴ പെയ്യാന്‍ സാധ്യത ! ഗുജറാത്തിനെ ചാംപ്യന്മാരായി പ്രഖ്യാപിക്കുമോ?
- ഗില്ലും കോലിയുമല്ല, ഈ ഐപിഎല്ലിലെ എൻ്റെ ഇഷ്ടതാരം മറ്റൊരാൾ : എ ബി ഡിവില്ലിയേഴ്സ്
- 2019ലെ മഴമുടക്കിയ സെമിഫൈനല്‍, ധോനിയുടെ വിരമിക്കല്‍, ഐപിഎല്‍ ഫൈനല്‍ 2019ന്റെ ആവര്‍ത്തനമാകുമോ?
- സച്ചിനും കോലിയുമായി ഇപ്പോള്‍ താരതമ്യം ചെയ്യാന്‍ പറ്റില്ല, കാംബ്ലിക്ക് ഇതിനേക്കാള്‍ മികച്ച തുടക്കം ലഭിച്ചിരുന്നു; ഗില്ലിന്റെ പ്രകടനത്തെ കുറിച്ച് കപില്‍ ദേവ്
- Chennai Super Kings: മഴ മൂലം ഇന്നും കളി നടന്നില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് പണി കിട്ടും ! കിരീടം പങ്കുവെയ്ക്കില്ല, സംഭവിക്കുക ഇങ്ങനെ
Chennai Super Kings vs Gujarat Titans: ഫൈനല്‍ സൂപ്പര്‍ ഓവറില്‍ ചുരുങ്ങുമോ?
Chennai Super Kings vs Gujarat Titans: ഐപിഎല്‍ ഫൈനല്‍ സൂപ്പര്‍ ഓവര്‍ മാത്രമായി ചുരുങ്ങുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. റിസര്‍വ് ഡേയായ ഇന്നും മഴ മൂലം മത്സരം നടക്കാതെ വന്നാല്‍ ചാംപ്യന്മാരെ തീരുമാനിക്കാനുള്ള അവസാന സാധ്യതയാണ് സൂപ്പര്‍ ഓവര്‍. ഫൈനല്‍ മത്സരം നടക്കുന്ന അഹമ്മദബാദില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്.
രാത്രി 7.30 നാണ് മത്സരം ആരംഭിക്കേണ്ടത്. ടോസ് പോലും ഇടാന്‍ സാധിക്കാതെ മഴ തുടരുകയാണെങ്കില്‍ രാത്രി 11.56 ന് അഞ്ച് ഓവര്‍ മത്സരം നടത്താന്‍ സാധിക്കും. രാത്രി 11.56 ന് ആരംഭിച്ച് ചൊവ്വ പുലര്‍ച്ചെ 12.50 ന് മത്സരം അവസാനിക്കണം. ഇതാണ് അഞ്ച് ഓവര്‍ മത്സരത്തിന്റെ സമയപരിധി.
അതേസമയം അഞ്ച് ഓവര്‍ പോലും കളിക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ സൂപ്പര്‍ ഓവറിലേക്ക് ചുരുക്കാം. ചൊവ്വെ പുലര്‍ച്ചെ 12.50 നാണ് സൂപ്പര്‍ ഓവര്‍ മത്സരം ആരംഭിക്കാനുള്ള സമയം. സൂപ്പര്‍ ഓവറും നടന്നില്ലെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്മാരായി പ്രഖ്യാപിക്കും. കാരണം പോയിന്റ് ടേബിളില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനേക്കാള്‍ മുന്നിലാണ് ഗുജറാത്ത്.