രേണുക വേണു|
Last Modified വ്യാഴം, 8 ജനുവരി 2026 (15:28 IST)
Ben Stokes: ആഷസ് പരമ്പരയിലെ ദയനീയ തോല്‍വിക്കു പിന്നാലെ വീഴ്ചകള്‍ സമ്മതിച്ച് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ടീമെന്ന നിലയില്‍ തങ്ങളുടെ ഭാഗത്തുനിന്ന് ഒരുപാട് പോരായ്മകള്‍ ഉണ്ടായെന്ന് സ്റ്റോക്‌സ് പറഞ്ഞു. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെയാണ് പ്രതികരണം.
ഓസ്‌ട്രേലിയ വളരെ മികച്ച ടീമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും അവര്‍ മികവ് പുലര്‍ത്തി. അതേസമയം ഞങ്ങളും ഞങ്ങളോടു സത്യസന്ധരായിരിക്കണം, തീര്‍ച്ചയായും ഞങ്ങളുടെ ഭാഗത്തും വലിയ വീഴ്ചകള്‍ സംഭവിച്ചു. ഇതിനേക്കാള്‍ നന്നായി കളിക്കാന്‍ ഞങ്ങള്‍ക്കു കഴിവുണ്ടെന്ന് അറിയാം. പക്ഷേ അത് നടന്നില്ല. ഞങ്ങള്‍ ഏറെ ആഗ്രഹിച്ച വലിയൊരു പരമ്പരയാണ് ഇപ്പോള്‍ തോറ്റത് - സ്റ്റോക്‌സ് പറഞ്ഞു.
അഞ്ച് മത്സരങ്ങളുടെ ആഷസ് പരമ്പര 4-1 നാണ് ഇംഗ്ലണ്ട് തോറ്റത്. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തകര്‍ത്തത്.