1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Split captaincy not needed for india says harbhajan singh

ടെസ്റ്റിനായി വേറെ കോച്ചിനെ ഇന്ത്യയ്ക്ക് ആവശ്യമില്ല, ഗംഭീറിന് പിന്തുണയുമായി ഹർഭജൻ

gautam Gambhir
ഇന്ത്യന്‍ ടീം പരിശീലകനായ ഗൗതം ഗംഭീറില്‍ നിന്നും ടെസ്റ്റ് പരിശീലക സ്ഥാനം എടുത്തുമാറ്റേണ്ടതില്ലെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിംഗ്. സ്പ്ലിറ്റ് കോച്ചിംഗ് രീതി സ്വീകരിക്കുന്നതില്‍ ദോഷമില്ലെന്ന് പറഞ്ഞ ഹര്‍ഭജന്‍ നിലവില്‍ അതിന്റെ ആവശ്യമില്ലെന്നാണ് വ്യക്തമാക്കിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യ ദയനീയമായ പ്രകടനങ്ങള്‍ തുടരുന്നതിനിടെയാണ് ഗംഭീറിനെ പിന്തുണച്ച് ഹര്‍ഭജന്‍ രംഗത്തെത്തിയത്.
 
 ഇന്ത്യന്‍ ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നവര്‍ കുറച്ച് കൂടി ക്ഷമ കാണിക്കണമെന്നും ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ പ്രത്യേകിച്ച് ടി20 യില്‍ ഇന്ത്യ മികച്ച പ്രകടനമാണ് ഗംഭീറിന് കീഴില്‍ നടത്തുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു. 2024ലെ ടി20 ലോകകപ്പിന് ശേഷം ഒരു ടി20 പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ലെന്ന കാര്യവും ഹര്‍ഭജന്‍ ഓര്‍മിപ്പിച്ചു.
 
 ഇന്ത്യന്‍ ടീം നന്നായി കളിച്ചാല്‍ എല്ലാവരും നിശബ്ദരായിരിക്കും. മോശം പ്രകടനമാണ് നടത്തുന്നതെങ്കില്‍ എല്ലാവരും പരിശീലകനെതിരെ തിരിയും. ഗംഭീര്‍ ഇന്ത്യയ്ക്ക് വേണ്ടി പ്രയത്‌നിക്കുന്നുണ്ട്. അല്പം സമയം അദ്ദേഹത്തിന് നല്‍കേണ്ടതുണ്ട്.വൈറ്റ് ബോളിനും റെഡ് ബോളിനും വേറെ പരിശീലകര്‍ എന്ന നയം ഇപ്പോള്‍ സ്വീകരിക്കേണ്ടതില്ല. അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷേ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. ഹര്‍ഭജന്‍ പറഞ്ഞു.
About Writer
രേണുക വേണു
അടുത്ത ലേഖനം
മെസ്സി പ്രീമിയർ ലീഗിലേക്കോ?, ബെക്കാം റൂൾ പ്രയോജനപ്പെടുത്താൻ ലിവർപൂൾ