അനുബന്ധ വാര്‍ത്തകള്‍
- കോലി ഇതിനേക്കാള്‍ മോശം ഫോമിലായിരുന്നപ്പോള്‍ പോലും അങ്ങനെ ചെയ്തിട്ടില്ല, പിന്നെന്തിനാണ് സൂര്യയോട് ചെയ്തത്; വിമര്‍ശിച്ച് പാക്കിസ്ഥാന് താരം
- Rohit Sharma: രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ബിസിസിഐക്ക് അതൃപ്തി, അഴിച്ചുപണി ആലോചനയില്‍
- ബുമ്രയുടെ ശസ്ത്രകിയ വിജയകരം, താരത്തെ ടീമിലെത്തിക്കാൻ തീവ്രശ്രമങ്ങളുമായി ഇന്ത്യ
- താരങ്ങൾക്ക് വിട്ട് മാറാതെ പരിക്ക്, എൻസിഎയ്ക്ക് താക്കീത് നൽകി ബിസിസിഐ
- ചില താരങ്ങൾക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കും, സൂര്യകുമാറിന് കിട്ടുന്ന അവസരങ്ങളെ വിമർശിച്ച് മുൻ താരം
ഏകദിന ലോകകപ്പിന് ശേഷം ദ്രാവിഡിന്റെ പരിശീലനസ്ഥാനം തെറിക്കും !
രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലക സ്ഥാനത്തുനിന്ന് മാറ്റാന്‍ ആലോചന. ദ്രാവിഡിന്റെ കീഴില്‍ വേണ്ടത്ര മികവ് പുലര്‍ത്താന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുന്നില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഏകദിന ലോകകപ്പിന് ശേഷം രാഹുലിനെ മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ തോല്‍വി ബിസിസിഐയെ ഞെട്ടിച്ചു. രാഹുല്‍ ദ്രാവിഡിന്റെയും രോഹിത് ശര്‍മയുടെയും പല തീരുമാനങ്ങളും ഏകദിന പരമ്പര നഷ്ടമാകാന്‍ കാരണമായെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. പ്ലേയിങ് ഇലവന് തിരഞ്ഞെടുപ്പില്‍ അടക്കം പാളിച്ചകള്‍ പറ്റിയെന്ന് ബിസിസിഐ നേതൃത്വം വിമര്‍ശിക്കുന്നു. ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന ഏകദിന ലോകകപ്പിലും മോശം പ്രകടനം ആവര്‍ത്തിച്ചാല്‍ പരിശീലകസ്ഥാനത്ത് രാഹുല്‍ തുടരേണ്ട എന്ന നിലപാടാണ് ബിസിസിഐയ്ക്കുള്ളത്.