1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Axar Patel, Ashutosh Sharma Linked to Possible CSK Trade Deal

അക്സറും റുതുരാജും, ഫോട്ടോ പങ്കുവെച്ച് ചെന്നൈ സൂപ്പർ കിംഗ്സ്, ഏറ്റെടുത്ത് ഡൽഹിയും, ഐപിഎൽ ഡീൽ മണക്കുന്നുവെന്ന് സോഷ്യൽ മീഡിയ

ഇപ്പോഴിതാ പുതിയൊരു ഡീലിന്റെ സൂചന നല്‍കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്.

CSK, Delhi Capitals, Axar Patel, Ashutosh Sharma, IPL 2027, IPL Trade Rumours, Ruturaj Gaikwad, Dewald Brevis, Noor Ahmad, Gujarat Titans, Lucknow Super Giants, IPL Retention Deadline
ഐപിഎല്‍ താരലേലത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ട്രേഡ് ഡീലുകളെ കൊണ്ട് സജീവമായിരിക്കുകയാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. ഖലീല്‍ അഹമ്മദ്, നഥാന്‍ എല്ലിസ് എന്നിവരെ വിട്ടുനല്‍കി ജാക്ക് എഡ്വാര്‍ഡ്‌സ്, ലിയാം ലിവിങ്ങ്സ്റ്റണ്‍ എന്നിവരെ ചെന്നൈ സ്വന്തമാക്കിയതിന് ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യയുമായി ബന്ധപ്പെട്ട ട്രേഡിങ് ഡീലുകളാണ് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ പുതിയൊരു ഡീലിന്റെ സൂചന നല്‍കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. നിലവില്‍ ന്യൂസിലന്‍ഡില്‍ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങളായ റുതുരാജ് ഗെയ്ക്ക്വാദും അക്ഷര്‍ പട്ടേലും ഒരുമിച്ചുള്ള ചിത്രമാണ് ചെന്നൈ പങ്കുവെച്ചത്. ഇതോടെ അക്ഷര്‍ പട്ടേല്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിലേക്കെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്.
 
ചിത്രത്തിന് ഡല്‍ഹി ക്യാപിറ്റല്‍സ് നല്‍കിയ മറുപടിയാണ് ട്രേഡ് സൂചനകള്‍ ശക്തമാക്കിയത്. ഒരു കഫേയില്‍ നിന്നുള്ള അക്ഷറിന്റെയും റുതുരാജിന്റെയും ചിത്രമായിരുന്നു ചെന്നൈ പങ്കുവെച്ചത്. ഇതോടെ 'ടി' (Tea) എന്ന വാക്ക് വെട്ടിമാറ്റി 'കോഫി' (Coffee) എന്നാക്കി മാറ്റിയായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്രതികരിച്ചത്. ഇത് ട്രേഡ് ഡീല്‍ സൂചന തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, അക്സര്‍ പട്ടേലിനെയും ആശുതോഷ് ശര്‍മയെയും ചെന്നൈ സൂപ്പര്‍ കിങ്സിന് കൈമാറി പകരം ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിനെയും അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദിനെയും ഡല്‍ഹി ക്യാപിറ്റല്‍സിന് നല്‍കുന്ന നാലു താരങ്ങള്‍ ഉള്‍പ്പെട്ട കൈമാറ്റമാണ് ചര്‍ച്ചയിലുള്ളത്. എന്നാല്‍ ഈ നീക്കത്തിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
 
അതേസമയം അശുതോഷ് ശര്‍മയെ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗവും സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അശുതോഷിന് പകരം ഒരു ബൗളറെയാണ് ഡല്‍ഹി ആവശ്യപ്പെടുന്നത്. നവംബര്‍ 17-ന് നിശ്ചയിച്ചിരിക്കുന്ന താരങ്ങളെ നിലനിര്‍ത്താനുള്ള സമയപരിധി അടുത്തിരിക്കെ ടീമുകള്‍ക്കിടയിലെ നീക്കങ്ങളെല്ലാം ചൂട് പിടിച്ചിരിക്കുകയാണ്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അവർ മാത്രമല്ല, മുഴുവൻ ടീമും പങ്കാളികളായിരുന്നു, പന്ത് ചുരുണ്ടൽ വിവാദത്തിൽ വെളിപ്പെടുത്തലുമായി ഉസ്മാൻ ഖവാജ