രേണുക വേണു|
Last Modified വെള്ളി, 26 ഡിസംബര്‍ 2025 (09:49 IST)
Australia vs England, 4th Test: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ (ബോക്‌സിങ് ഡേ ടെസ്റ്റ്) ഓസ്‌ട്രേലിയയ്ക്കു നാണക്കേട്. മെല്‍ബണില്‍ നടക്കുന്ന ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 152 നു ഓള്‍ഔട്ട്.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കായി മൈക്കിള്‍ നാസര്‍ (49 പന്തില്‍ 35) ആണ് ടോപ് സ്‌കോറര്‍ ആയത്. ഉസ്മാന്‍ ഖവാജ (52 പന്തില്‍ 29), അലക്‌സ് കാരി (35 പന്തില്‍ 20) എന്നിവരും പൊരുതി നോക്കി. ട്രാവിസ് ഹെഡ് (12), ജേക് വെതറാള്‍ഡ് (10), മര്‍നസ് ലബുഷെയ്ന്‍ (ആറ്), സ്റ്റീവ് സ്മിത്ത് (ഒന്‍പത്) എന്നിവര്‍ പൂര്‍ണമായി നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി ജോഷ് ടങ്ക് 11.2 ഓവറില്‍ 45 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഗസ് അറ്റ്കിന്‍സണിനു രണ്ടും ബ്രണ്ടന്‍ കാര്‍സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്കു ഓരോ വിക്കറ്റും.
അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ത്തിനു ഓസ്‌ട്രേലിയ നേരത്തെ സ്വന്തമാക്കിയിരുന്നു.