1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Australia sqaud for T20 WC announced

സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും തിരിച്ചെത്തി, ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

സ്റ്റീവ് സ്മിത്ത്
ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ സംഘത്തെ പ്രഖ്യാപിച്ചു. സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാർണർ,പാറ്റ് കമ്മിൻസ് എന്നിവർ ടീമിലേക്ക് മടങ്ങിയെത്തി. ഓസ്ട്രേലിയക്കായി ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത വിക്കറ്റ് കീപ്പ്അർ ജോഷ് ഇൻഗ്ലിസും ടീമിലുണ്ട്.
 
കൈമുട്ടിനേറ്റ പരിക്കിനെ തുടർന്നായിരുന്നു സ്റ്റീവ് സ്മിത്ത് മാറി നിന്നത്. നായകൻ ആരോൺ ഫിഞ്ച് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലാണ്. കെയ്‌ൻ റിച്ചാർഡ്‌സ്,ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ആഷസ് പരമ്പരയെ തുടർന്ന് പല പ്രധാന താരങ്ങളെയും ഓസ്ട്രേലിയ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനമാണ് ഓസീസിനെ മാറ്റി ചിന്തിപ്പിച്ചത്.
 
വെസ്റ്റിൻഡീസിനെതിരെയും ബംഗ്ലാദേശിനെതിരെയും 4-1നാണ് ഓസ്ട്രേലിയ ടി20 സീരീസ് അടിയറവ് വെച്ചത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കോലി ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസഡറാണ്, അയാളിലെ തീവ്രത നോക്കു, ടെസ്റ്റ് ക്രിക്കറ്റാണ് അയാൾക്ക് എല്ലാം