ടി20യിൽ 14,000 റൺസ്, ഗെയ്‌ൽ യൂണിവേഴ്‌സൽ ബോസ് തന്നെ

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ജൂലൈ 2021 (13:20 IST)
ട്വെന്റി 20 ക്രിക്കറ്റിൽ 14,000 റൺസ് കണ്ടെത്തുന്ന ആദ്യ താരമായി വിൻഡീസിന്റെ ക്രിസ് ഗെയ്‌ൽ. ഓസീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ വെസ്റ്റിൻഡീസിനെ വിജയത്തിലെത്തിക്കുന്നതിനിടെയാണ് താരം റെക്കോർഡ് സ്വ‌ന്തമാക്കിയത്.

വിൻഡീസ് ഇന്നിങ്സിന്റെ ഒൻപതാം ഓവറിൽ ആദം സാംപയെ സിക്‌സർ പറത്തിയാണ് 14,000 റൺസ് എന്ന നാഴികകല്ലിലേക്ക് 41 കാരനായ ക്രിസ് ഗെയ്‌ൽ പറന്നെത്തിയത്. 10,836 റൺസുമായി വിൻഡീസിന്റെ തന്നെ കിറോൺ പൊള്ളാഡാണ് ഗെയ്‌ലിന് പുറകിലുള്ളത്.

425 ടി20 മത്സരങ്ങളിൽ നിന്നും 100,74 റൺസുമായി പാകിസ്ഥാന്റെ ഷുഐ‌ബ് മാലിക്കും 304 ടി20 മത്സരങ്ങളിൽ നിന്നും 10,017 റൺസുമായി ഡേവിഡ് വാർണറുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. 310 കളികളിൽ നിന്ന് 9,992 റൺസുമായി ഇന്ത്യൻ നായകൻ വിരാട് കോലി ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ്.

22 സെഞ്ചുറിയും 86 അർധശതവും ടി20 ക്രിക്കറ്റിൽ ക്രിസ് ഗെയ്‌ലിന്റെ പേരിലുണ്ട്.
8 സെഞ്ചുറികളുമായി ഡേവിഡ് വാർണറാണ് ടി20യിൽ സെഞ്ചുറികണക്കിൽ ഗെയ്‌ലിന് പിന്നിലുള്ളത്. 2013ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നേടിയ 175 റൺസാണ് ‌ഗെയ്‌ലിന്റെ ഉയർന്ന സ്കോർ. ആയിരത്തിന് മുകളിൽ സിക്‌സറുകളാണ് ഗെയ്‌ൽ ടി20യിൽ നേടിയിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :