അനുബന്ധ വാര്ത്തകള്
- പരിക്കേറ്റ മാർക്ക് വുഡ് പുറത്ത്? ഒപ്പം ഓപ്പണർമാരും, മൂന്നാം ടെസ്റ്റിന് ഇറങ്ങുന്ന ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾക്ക് സാധ്യത
- ഇംഗ്ലണ്ടിന്റെ രണ്ടാം നിരയോട് പിടിച്ചുനിൽക്കാനാവാതെ പാകിസ്ഥാൻ, 9 വിക്കറ്റിന്റെ നാണംകെട്ട തോൽവി
- ഏകദിന റാങ്കിംഗിന് പിന്നാലെ ഐസിസി ടി20 റാങ്കിംഗിലും നേട്ടം കൊയ്ത് ബാബർ അസം
- ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര: റൺവേട്ടക്കാരിൽ ഒന്നാമതെത്താൻ കോലിയും ജേസൺ റോയിയും
- ഐപിഎൽ ലേലത്തിൽ നിന്നും മാർക്ക് വുഡ് പിന്മാറി അവസാനനിമിഷം മുഷ്ഫിഖർ റഹിം പട്ടികയിൽ
മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ അഴിച്ചുപണി, ഡേവിഡ് മലാൻ ടെസ്റ്റിൽ തിരിച്ചെത്തുന്നു
ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും തങ്ങളുടെ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാനാകാതെ പോയ സാഹചര്യത്തിൽ ഇംഗ്ലണ്ട് ടീമിൽ മാറ്റങ്ങൾക്ക് സാധ്യത. നിലവിലെ ഇംഗ്ലണ്ട് ഓപ്പണർമാറായ ഡോം സിബ്ലിക്ക് പകരം ഇംഗ്ലണ്ടിന്റെ സൂപ്പർ താരം ഡേവിഡ് മലാൻ ടെസ്റ്റ് ടീമിൽ ഇടം നേടിയേക്കും.
നേരത്തെ രണ്ടാം ടെസ്റ്റിൽ നിന്നും സാക്ക് ക്രൗളിയെ ഒഴിവാക്കിയ ഇംഗ്ലണ്ട് സിബ്ലിയേയും ടീമിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ ഹസീബ് ഹമീദിന് ബാറ്റിങിൽ പ്രൊമോഷൻ ലഭിച്ചേക്കും. ഇംഗ്ലണ്ടിന്റെ പരിമിത ഓവർ ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമാണെങ്കിലും 2018ന് ശേഷം ഡേവിഡ് മലാൻ ടെസ്റ്റിൽ ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല. മറ്റൊരു താരമായ ജെയിംസ് വിൻസിനും ഇംഗ്ലണ്ട് അവസരം നൽകിയേക്കും.
അതേസമയം കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ മാർക്ക് വുഡ് മൂന്നാം ടെസ്റ്റ് മത്സരത്തിൽ കളിക്കുമെന്നുള്ള വാർത്തകളാണ് വരുന്നത്. ഇംഗ്ലണ്ടിനായി പരിമിത ക്രിക്കറ്റിൽ കളിച്ചിരുന്ന സീമർ സഖിബ് മഹ്മൂദിനെയും മൂന്നാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.