ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയിൽ കണ്ടത് ഭീകരമായ കാഴ്‌ച്ചകൾ, വെളിപ്പെടുത്തലുമായി വാർണർ

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ജൂണ്‍ 2021 (19:17 IST)
ഐപിഎല്ലിൽ ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് താൻ കൺമുന്നിൽ കണ്ട ഭീകരസംഭവ വികാസങ്ങൾ വെളിപ്പെടുത്തി ഓസീസ് താരം ഡേവിഡ് വാർണർ. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാനായി ആള്‍ക്കാര്‍ നിരത്തുകളില്‍ വരിവരിയായി നില്‍ക്കുന്ന കാഴ്ച ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ തങ്ങൾ പലവട്ടം കണ്ടതായാണ് പറയുന്നത്.

അവിടെ തുറന്ന സ്ഥലങ്ങളിലും മറ്റുമായി സംസ്‌കാര ചടങ്ങുകള്‍ നടത്തുകയാണ്. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാനായി ആള്‍ക്കാര്‍ നിരത്തുകളില്‍ വരിവരിയായി നില്‍ക്കുന്ന കാഴ്ച ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ ഞങ്ങള്‍ പലവട്ടം കണ്ടു. ആ കാഴ്‌ചകൾ ഭയപ്പെടുത്തുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.

ഉപേക്ഷിക്കുക എന്നത് ശരിയായ നടപടിയായിരുന്നു. എത്രയും വേഗം ഇന്ത്യയിൽ നിന്നും മടങ്ങാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. വാർണർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :