ജയ്സ്വാൾ ഇന്ന് അരങ്ങേറും, ഇഷാന് വിശ്രമം? സഞ്ജു തുടരും: തോൽവിയിൽ പകരം ചോദിക്കാൻ ഇന്ത്യ

അഭിറാം മനോഹർ| Last Modified ഞായര്‍, 6 ഓഗസ്റ്റ് 2023 (14:32 IST)
ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം പോരാട്ടം ഇന്ന്. ആദ്യ മത്സരത്തിലെ അപ്രതീക്ഷിത തോല്‍വിക്ക് പകരം ചോദിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ടീമില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. ഓപ്പണര്‍ ഇഷാന്‍ കിഷന് വിശ്രമം നല്‍കി യുവതാരം യശ്വസി ജയ്‌സ്വാളിന് ഇന്ത്യ ഇന്ന് അവസരം നല്‍കിയേക്കും. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി തുടരും.

അതേസമയം ടി20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് ഫോമിലേയ്ക്ക് ഉയരാത്തത് ടീമിന് തലവേദനയാണ്. ആദ്യ മത്സരത്തില്‍ തിളങ്ങിയ തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ടീമില്‍ തുടരും. അതേസമയം നിക്കോളാസ് പുറാന്‍,റോവ്മന്‍ പവല്‍,ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കെയ്ല്‍ മെയേഴ്‌സ് എന്നിവരടങ്ങുന്ന വിന്‍ഡീസ് നിര ശക്തമാണ്. ടി20യ്ക്ക് പറ്റിയ ഒരുകൂട്ടം താരങ്ങളുടെ സാന്നിധ്യമാണ് ടീമിന് ശക്തി നല്‍കുന്നത്. എന്നാല്‍ ആദ്യ മത്സരത്തില്‍ കൈയ്യിലിരുന്ന മത്സരമാണ് ഇന്ത്യ കൈവിട്ടത്. അതിനാല്‍ തന്നെ മികച്ച പ്രകടനത്തോടെ പരമ്പരയില്‍ തിരിച്ചെത്താനാകും ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :