അഭിറാം മനോഹർ|
Last Modified ഞായര്‍, 6 ഓഗസ്റ്റ് 2023 (20:01 IST)
1983ല്‍ ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കി 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ മറ്റൊരു ലോകകിരീടം സ്വന്തമാക്കിയത്. ഏറെ നാളത്തെ കാത്തിരിപ്പിനിടുവില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോകകപ്പ് ഉയര്‍ത്താന്‍ ഭാഗ്യം സിദ്ധിച്ചത് മഹേന്ദ്രസിംഗ് ധോനിക്കായിരുന്നു. 2011ല്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. എന്നാല്‍ ഫൈനല്‍ ദിനത്തില്‍ 2 തവണയാണ് ടോസ് നടന്നത്. ഇത് പിന്നീട് പല ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കന്‍ നായകയായിരുന്ന കുമാര്‍
സംഗക്കാര തന്നെ പിന്നീട് ഇക്കാര്യത്തെ പറ്റി വെളിപ്പെടുത്തുകയുണ്ടായി. ഒരു ഇന്‍സ്റ്റഗ്രാം ചാറ്റിനിടെ ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിന് മറുപടിയായാണ് സംഗക്കാര അന്ന് നടന്ന സംഭവം വെളിപ്പെടുത്തിയത്.
ഞാന്‍ അന്ന് ഡ്രെസ്സിംഗ് റൂമില്‍ ഇരിക്കുമ്പോള്‍ 2 തവണ ടോസ് ചെയ്യുന്നത് കണ്ടു. എന്താണ് അവിടെ നടന്നതെന്ന് എനിക്ക് മനസിലായില്ല. ശരിക്കും എന്താണ് നടന്നത്. അശ്വിന്‍ ഇന്‍സ്റ്റഗ്രാം ചാറ്റിനിടെ ചോദിച്ചു. സംഗക്കാരയുടെ മറുപടി ഇങ്ങനെയായിരുന്നു. ശരിക്കും ആള്‍ക്കൂട്ടമായിരുന്നു പ്രശ്‌നം. ശ്രീലങ്കയിലൊന്നും ഇത്രയും വലിയ ആള്‍ക്കൂട്ടത്തെ ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ പറയുന്നത് എനിക്ക് തന്നെ ശരിക്കും കേള്‍ക്കാത്ത അവസ്ഥയായിരുന്നു. ടോസിനിടെ എന്താണ് ഞാന്‍ വിളിച്ചതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനിക്കും വ്യക്തതയുണ്ടായില്ല. നിങ്ങള്‍ ടെയ്ല്‍സ് ആണോ വിളിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. അല്ല ഹെഡ്‌സ് എന്ന് ഞാന്‍ പറഞ്ഞു. എനിക്കാണ് ടോസ് കിട്ടിയതെന്ന് മാച്ച് റഫറി പറഞ്ഞെങ്കിലും ധോനി സമ്മതിച്ചില്ല. ഒരിക്കല്‍ കൂടി ടോസ് ചെയ്യാമെന്ന് ധോനി പറഞ്ഞു. അങ്ങനെ ടോസ് ചെയ്യുന്നതും ഞാന്‍ ഹെഡ്‌സ് വിളിച്ചു. ഭാഗ്യത്തിന് ഇത്തവണയും ടോസ് എനിക്കായിരുന്നു. അന്ന് ഇന്ത്യയ്ക്ക് ടോസ് കിട്ടിയിരുന്നേല്‍ ഇന്ത്യ ബാറ്റിംഗ് തിരെഞ്ഞെടുത്തേനെ. സംഗക്കാര പറയുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 274 റണ്‍സാണ് നേടിയത്. സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യക്കായതോടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് അറുതിയുണ്ടയത്.