അക്ഷര്‍ പട്ടേലിന്റെ പരിക്ക്, ലോകകപ്പ് ടീമിലേക്ക് അശ്വിനെ പരിഗണിക്കുന്നതായി സൂചന

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (15:20 IST)
വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരക്കാരനായാണ് അശ്വിനെ ടീമിലേക്ക് പരിഗണിക്കുന്നത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. ബാറ്റ് കൂടി ചെയ്യാന്‍ സാധിക്കുന്ന സ്പിന്നര്‍ എന്ന നിലയില്‍ അശ്വിന്‍ ടീമിന്റെ പരിഗണനയിലുണ്ടെന്നും അശ്വിനുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും രോഹിത് വ്യക്തമാക്കി.

അവസാന നിമിഷമാണ് അക്ഷറിന് പരിക്കേറ്റത്. അപ്പോള്‍ ലഭ്യമായ കളിക്കാര വാഷിങ്ടണ്‍ സുന്ദര്‍ ആയതിനാലാണ് ഏഷ്യാകപ്പില്‍ സുന്ദറിനെ ഉള്‍പ്പെടുത്തിയത്. സുന്ദര്‍ ഏഷ്യന്‍ ഗെയിംസ് ക്യാമ്പിലുണ്ടായിരുന്നു. ഗെയിംസില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തിലാണ് സുന്ദറിന് ടീമില്‍ അവസരം നല്‍കിയത്. ഏഷ്യാകപ്പ് കിരീടനേട്ടത്തിന് പിന്നാലെ രോഹിത് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :