അഭിറാം മനോഹർ|
Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2023 (18:22 IST)
ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്, ഞായറാഴ്ച നടന്ന ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. ലങ്ക ഉയര്‍ത്തിയ 51 റണ്‍സെന്ന വിജയലക്ഷ്യം വെറും 6.1 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും(23), ശുഭ്മാന്‍ ഗില്ലും (27) ചേര്‍ന്ന് അനായാസമായാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത
ശ്രീലങ്ക വെറും 50 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് സിറാജും 3 വിക്കറ്റ് സ്വന്തമാക്കിയ ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ശ്രീലങ്കയെ തകര്‍ത്തത്. ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യാകപ്പ് കിരീടനേട്ടമാണിത്. 2018ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്.