ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പരയില്‍ 10ന് മുന്നിലെത്തിയപ്പോള്‍ മത്സരത്തില്‍ നിര്‍ണായകമായത് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ തീരുമാനങ്ങള്‍. അക്രമണോത്സുക ക്രിക്കറ്റും പരമ്പരാഗതമായ ടെസ്റ്റ് ശൈലിയിലുള്ള ക്രിക്കറ്റും തമ്മിലുള്ള പോരാട്ടമെന്ന രീതിയില്‍ പരമ്പരയ്ക്ക് മുന്‍പ് തന്നെ ആഷസ് പരമ്പര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.ഇംഗ്ലണ്ടിന്റെ പുതിയ ശൈലിയെ എതിര്‍ക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് നേരിട്ട തോല്‍വി. എഡ്ജ് ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത...