അനുബന്ധ വാര്‍ത്തകള്‍
- Arjun Tendulkar: പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ എറിയാന്‍ മാത്രം ഇങ്ങനെ ഒരാളെ ആവശ്യമുണ്ടോ? അര്‍ജുനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആരാധകര്‍
- Rohit Sharma and Arjun Tendulkar: താരപുത്രനെ എത്ര നാള് ഇങ്ങനെ സംരക്ഷിക്കും, ഇത് വല്ലാത്തൊരു സ്നേഹം തന്നെ; രോഹിത്തിന് രൂക്ഷ വിമര്‍ശനം
- Arjun Tendulkar: അപ്പോ ചെക്കന് അടി കിട്ടുമെന്ന് അറിയാം; അര്ജുന് ടെന്‍ഡുല്‍ക്കര്‍ക്ക് ബൗളിങ് കൊടുക്കാതെ രോഹിത് ശര്‍മ
- Arjun Tendulkar: പവർപ്ലേ കഴിഞ്ഞാൽ അർജുൻ ടെൻഡുൽക്കർ ചിത്രത്തിലെ ഇല്ല, ദൈവപുത്രനെ മുംബൈ സേഫ് ആക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശകർ
- Arjun Tendulkar: നെപ്പോട്ടിസം വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്ത് അര്ജുന് ടെന്‍ഡുല്‍ക്കര്‍; പവര്‍പ്ലേയില്‍ വീണ്ടും കിടിലന്‍ പ്രകടനം
'ഡെത്ത് ഓവറില്‍ അര്ജുന് ഓവര്‍ കൊടുത്തിട്ട് കാര്യമില്ലെന്ന് രോഹിത്തിന് അറിയാം'
അര്ജുന് ടെന്‍ഡുല്‍ക്കര്‍ ഒരു ഡെത്ത് ഓവര്‍ ബൗളര്‍ അല്ലെന്നും അക്കാര്യം മുംബൈ നായകന് രോഹിത് ശര്‍മയ്ക്ക് നന്നായി അറിയാമെന്നും സൈമണ്‍ ഡൗള്‍. ട്രെന്റ് ബോള്‍ട്ടിനെയും ദീപക് ചഹറിനെയും പോലെ പന്ത് സ്വിങ് ചെയ്യുന്ന സമയത്ത് തുടക്കത്തില്‍ രണ്ടോ മൂന്നോ ഓവറുകള്‍ എറിയുകയാണ് അര്ജുന് ചേരുന്നതെന്നും ഡൗള്‍ പറഞ്ഞു.
' ബോള്‍ട്ടിനെയും ചഹറിനെയും പോലെ തുടക്കത്തില്‍ പന്ത് സ്വിങ് ചെയ്യുന്ന സമയത്ത് രണ്ടോ മൂന്നോ ഓവര്‍ എറിയുകയാണ് കൂടുതലും അര്ജുന് നല്ലത്. അതിനുശേഷം മറക്കുക. ഇന്നിങ്സിന്റെ അവസാനം പന്തെറിയാനുള്ള പരിചയസമ്പത്ത് അദ്ദേഹത്തിനില്ല. അര്ജുന് ഒരു ഡെത്ത് ഓവര്‍ ബൗളറല്ലെന്ന് രോഹിത്തിനും അറിയാം.' ഡൗള്‍ പറഞ്ഞു.