അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യാ-പാക് മത്സരം: പാക് ടീം എത്തുക കറുത്ത ബാഡ്ജ് അണിഞ്ഞ്: കാരണം ഇതാണ്
- Kohli Relevation:സമീപകാലത്ത് ഞാൻ ആക്രമണോത്സുകത കൃത്രിമമായി സൃഷ്ടിക്കുന്നതായി എനിക്ക് ബോധ്യപ്പെട്ടു: വിരാട് കോലി
- ഷഹീൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയെ തകർത്തേനെ, ജാമ്യമെടുത്ത് ബാബർ, ഇന്ത്യയെ കണ്ട് മുട്ടിടിക്കുന്നോ?
- Kohli 100th T20:നൂറാം ടി20 കളിക്കാൻ കോലി ഇന്നിറങ്ങുന്നു, കിംഗിൻ്റെ തിരിച്ചുവരവ് കാണാനാവുമെന്ന പ്രതീക്ഷയിൽ ആരാധകർ
- IND vs PAK Dream11 prediction:ടോസ് നിർണായകം, പകരം വീട്ടാൻ ഇന്ത്യയ്ക്കാവുമോ? നിങ്ങളുടെ ഡ്രീം ഇലവനിൽ ഈ താരങ്ങളെ തിരെഞ്ഞെടുക്കു
അരിമ്പൂര്‍ പ്രീമിയര്‍ ലീഗ് കിരീടം റൈഡേഴ്സ് വെളുത്തൂരിന്
പത്ത് പന്തില്‍ നാല് സിക്സും രണ്ട് ഫോറും സഹിതം 34 റണ്‍സുമായി പുറത്താകാതെ നിന്ന അരുണ്‍ മേനോനാണ് ഫൈനലിലെ താരം
പതിനാലാമത് അരിമ്പൂര്‍ പ്രീമിയര്‍ ലീഗിന് സമാപനം. ഫൈനലില്‍ എംസിസി മനക്കൊടിയെ ആറ് വിക്കറ്റിന് തകര്‍ത്ത് റൈഡേഴ്സ് വെളുത്തൂര്‍ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത എംസിസി മനക്കൊടി നിശ്ചിത ആറ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് നേടിയപ്പോള്‍ വെറും 3.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റൈഡേഴ്സ് വിജയലക്ഷ്യത്തിലെത്തി. പത്ത് പന്തില്‍ നാല് സിക്സും രണ്ട് ഫോറും സഹിതം 34 റണ്‍സുമായി പുറത്താകാതെ നിന്ന അരുണ്‍ മേനോനാണ് ഫൈനലിലെ താരം. റൈഡേഴ്സ് വെളുത്തൂരിലെ തന്നെ ശരത്ത് ലാലിനെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തു. പഞ്ചായത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ വര്‍ഷംതോറും നടത്തിവരുന്ന അരിമ്പൂര്‍ പ്രീമിയര്‍ ലീഗിന് ഇത്തവണ ആതിഥേയത്വം വഹിച്ചത് യങ്സ്റ്റേഴ്സ് അരിമ്പൂര്‍ ക്ലബാണ്.