അനുബന്ധ വാര്ത്തകള്
- നെതർലൻഡ്സിനോട് വിറച്ചെങ്കിലും സൂപ്പർ 12ൽ ഇടം നേടി ശ്രീലങ്ക
- ആദ്യ പന്ത് മുതൽ സിക്സ് നേടാൻ പന്തിന് സാധിക്കും, ടീമിലുണ്ടെങ്കിൽ പന്ത് എക്സ് ഫാക്ടറെന്ന് സുരേഷ് റെയ്ന
- കോലിയെ നോക്കിയാൽ മതി, സമ്മർദ്ദ നിമിഷങ്ങളിൽ എങ്ങനെ കളിക്കണമെന്ന് പഠിക്കാം: റിഷഭ് പന്ത്
- ജോഷ് ഇംഗ്ലീസിൻ്റെ പരിക്ക് മുതലാക്കി ഓസ്ട്രേലിയ, പകരക്കാരനായി മിന്നും ഫോമിലുള്ള താരം
- ടി20 ലോകകപ്പ്: ഇന്ത്യ- പാക് പോരാട്ടത്തിൽ വിക്കറ്റ് കാക്കുക ദിനേശ് കാർത്തിക് തന്നെയെന്ന് സൂചന
പാകിസ്ഥാൻ്റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണി, ഇന്ത്യയിൽ തന്നെ നടത്തുമെന്ന് അനുരാഗ് ഠാക്കൂർ
ഇന്ത്യ ആതിഥ്യം വഹിക്കുന്ന അടുത്തവർഷത്തെ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. പാകിസ്ഥാനടക്കമുള്ള എല്ലാ രാജ്യങ്ങളും ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിസിഐയാണ് ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത്. കായികലോകത്തെ പവർഹൗസാണ് ഇന്ത്യ. അനേകം ലോകകപ്പുകൾ ഇവിടെ നടന്നിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പും ഇവിടെ തന്നെ നടക്കും. എല്ലാ രാജ്യങ്ങളും അതിൽ പങ്കെടുക്കുകയും ചെയ്യും. പാകിസ്ഥാനിൽ സുരക്ഷാപ്രശ്നമുള്ളതിനാൽ അക്കാര്യത്തിൽ ആഭ്യന്തര വകുപ്പാകും തീരുമാനമെടുക്കുക.ക്രിക്കറ്റിൽ മാത്രമല്ല ഒരുകാര്യത്തിലും മറ്റുള്ളവരുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.