ടി20 ലോകകപ്പ്: ഇന്ത്യ- പാക് പോരാട്ടത്തിൽ വിക്കറ്റ് കാക്കുക ദിനേശ് കാർത്തിക് തന്നെയെന്ന് സൂചന

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (13:22 IST)
ടി20 ലോകകപ്പിൽ ഇന്ത്യ- പാക് പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ പ്ലേയിങ് ഇലവൻ എങ്ങനെയകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. പ്രധാനമായും വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെയാണോ ദിനേശ് കാർത്തിക്കിനെയാണോ ടീം കളിപ്പിക്കുക എന്നതിലാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിൽ ടീമിനുള്ളിൽ വ്യക്തത വന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യ- പാക് മത്സരത്തിൽ ദിനേശ് കാർത്തിക് തന്നെയായിരിക്കും വിക്കറ്റ് കീപ്പർ ബാറ്റർ റോളിലെത്തുക എന്നാണ് സൂചന. ഡികെ യുടെ ഫോമിനെ പറ്റി സംശയങ്ങളുണ്ടെങ്കിലും താരത്തിൻ്റെ ഫിനിഷിങ് മികവിൽ ടീം മാനേജ്മെൻ്റിന് വിശ്വാസമുണ്ട്. ഓസ്ട്രേലിയക്കെതിരായ വാം അപ്പ് മാച്ചിൽ റിഷഭ് പന്തിന് പകരം ഡികെയായിരുന്നു കളിച്ചിരുന്നത്. ഒക്ടോബർ 23നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :