നെതർലൻഡ്സിനോട് വിറച്ചെങ്കിലും സൂപ്പർ 12ൽ ഇടം നേടി ശ്രീലങ്ക

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (16:50 IST)
ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നെതർലൻഡ്സിനെ 16 റൺസിന് കീഴടക്കി ഏഷ്യൻ ചാമ്പ്യന്മാരായ ശ്രീലങ്ക. നമീബിയയ്ക്കെതിരെ പരാജയപ്പെട്ടതിനാൽ ഇന്നത്തെ മത്സരത്തിൽ വിജയം നേടുക എന്നത് ശ്രീലങ്കയ്ക്ക് പ്രധാനമായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 162 റൺസാണ് നേടിയത്.

ഒരുഘട്ടത്തിൽ 6.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ നിന്നും 44 പന്തിൽ നിന്നും 79 റൺസുമായി തിളങ്ങിയ കുശാൽ മെൻഡിസാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് ടീമിനായി ഓപ്പണർ മാക്സ് ഒഡൗഡ് പുറത്താകാതെ 71 റൺസ് നേടിയെങ്കിലും മറ്റാർക്കും താരത്തിന് പിന്തുണ നൽകാനായില്ല. 16 റൺസിനാണ് നെതർലൻഡ്സിൻ്റെ തോൽവി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :