അഭിറാം മനോഹർ|
Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (14:49 IST)
സമ്മർദ്ദഘട്ടങ്ങളിൽ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് കോലിയിൽ നിന്നാണ് പഠിക്കുന്നതെന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുൻപെയാണ് പതിൻ്റെ പ്രതികരണം.
ഓരോ സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണമെന്ന് കോലി പഠിപ്പിച്ച് തരുന്നു. ക്രിക്കറ്റിനൊപ്പമുള്ള യാത്രയിൽ മുന്നേറാൻ അത് സഹായിക്കും. അതിനാൽ തന്നെ കോലിക്കൊപ്പം ബാറ്റ് ചെയ്യുക എന്നത് ഏറെ സന്തോഷം നൽകുന്നതാണെന്നും പന്ത് പറഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ കോലിയും പന്തും ചേർന്ന് 53 റൺസിൻ്റെ കൂട്ടുക്കെട്ട് ഉണ്ടാക്കിയിരുന്നു. മത്സരത്തിൽ 39 റൺസാണ് അന്ന് പന്ത് നേടിയത്.