ജോഷ് ഇംഗ്ലീസിൻ്റെ പരിക്ക് മുതലാക്കി ഓസ്ട്രേലിയ, പകരക്കാരനായി മിന്നും ഫോമിലുള്ള താരം

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (14:44 IST)
ടി20 ലോകകപ്പിനുള്ള ഓസീസ് ടീമിൽ നിർണായക മാറ്റം. പരിക്കേറ്റ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലീസിന് പകരക്കാരനായി കാമറൂൺ ഗ്രീനിനെ ഓസ്ട്രേലിയ പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തി.

മാത്യുവെയ്ഡിന് ബാക്കപ്പ് കീപ്പറായാണ് ജോഷിനെ ടീമിൽ എടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഒഴിവ് സമയത്ത് ഗോൾഫ് കളിക്കവെ താരത്തിന് പരിക്കേൽക്കുകയായിരുന്നു. ജോഷിന് പകരമായെത്തുന്ന ഓൾ റൗണ്ടറാണ്.കഴിഞ്ഞ മാസം ഇന്ത്യയ്ക്കെതിരെ നടന്ന ടി20 പരമ്പരയിൽ മികച്ചപ്രകടനമാണ് താരം കാഴ്ചവെച്ചത്.

ജോഷ് ഇംഗ്ലീസിന് പകരം സൂപ്പർ ഓൾ റൗണ്ടറായി ഗ്രീൻ എത്തുന്നത് ലോകകപ്പിൽ ഓസീസിനെ കൂടുതൽ അപകടകാരിയാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :