പരിഹസിച്ച് അബ്രാര്‍, ഇന്ത്യക്കെതിരായ സെലിബ്രേഷന്‍ കൊണ്ട് മറുപടി കൊടുത്ത് ഹസരംഗ (വീഡിയോ)
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കായി ഏഴാമനായാണ് ഹസരംഗ ക്രീസിലെത്തിയത്
Abrar and Hasaranga
ഗ്രൗണ്ടിലെ വാശിയും പോരാട്ടവീര്യവും കളി കഴിഞ്ഞാല്‍ അവസാനിപ്പിക്കണമെന്ന് ഓര്‍മപ്പെടുത്തി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയും പാക്കിസ്ഥാന്‍ ബൗളര്‍ അബ്രാര്‍ അഹമ്മദും. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരത്തിനിടെയാണ് സംഭവം.
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കായി ഏഴാമനായാണ് ഹസരംഗ ക്രീസിലെത്തിയത്. 13 പന്തില്‍ 15 റണ്‍സെടുത്ത ഹസരംഗയെ അബ്രാര്‍ ബൗള്‍ഡ് ആക്കി. ഹസരംഗയുടെ വിക്കറ്റിനു പിന്നാലെ അബ്രാര്‍ നടത്തിയ ആഘോഷ പ്രകടനത്തില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. വിക്കറ്റ് നേടിയ ശേഷം ഹസരംഗ നടത്തുന്ന സെലിബ്രേഷന്‍ ആവര്‍ത്തിക്കുകയായിരുന്നു അബ്രാര്‍.
പാക്കിസ്ഥാന്‍ ഇന്നിങ്‌സ് തുടങ്ങി ഓപ്പണര്‍ ഫഖര്‍ സമാന്റെ വിക്കറ്റ് നഷ്ടമായ നിമിഷം അബ്രാറിനുള്ള ഹസരംഗയുടെ മറുപടിയെത്തി. മഹീഷ് തീക്ഷണയുടെ പന്തില്‍ ഹസരംഗ ക്യാച്ചെടുത്താണ് ഫഖര്‍ സമാനെ മടക്കിയത്. ഈ സമയത്ത് അബ്രാര്‍ അഹമ്മദിന്റെ വിക്കറ്റ് സെലിബ്രേഷന്‍ ആവര്‍ത്തിക്കുകയാണ് ഹസരംഗ ചെയ്തത്. ചാംപ്യന്‍സ് ട്രോഫിയില്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയ ശേഷം കൈകള്‍ കെട്ടി തല കൊണ്ട് ഡ്രസിങ് റൂമിലേക്ക് കയറി പോകാന്‍ അബ്രാര്‍ ആംഗ്യം കാണിച്ചിരുന്നു. ഫഖര്‍ സമാന്‍ പുറത്തായപ്പോള്‍ ഇതേ സെലിബ്രേഷനാണ് ഹസരംഗ നടത്തിയത്. പിന്നീട് സായിം അയൂബിനെ പുറത്താക്കിയപ്പോഴും ഹസരംഗ ഇത് ആവര്‍ത്തിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് ഡ്രസിങ് റൂമില്‍ ഇരിക്കുന്ന അബ്രാര്‍ ചിരിക്കുകയും ചെയ്തു. എന്നാല്‍ മത്സരശേഷം ഇതെല്ലാം മറന്ന് ഇരുവരും ആലിംഗനം ചെയ്യുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തു.Abrar & Hasaranga reminded me today why I fell in love with this sport. pic.twitter.com/ugeiCfhriw
— Ramiya (@yehtuhogaaa) September 23, 2025
