അനുബന്ധ വാര്‍ത്തകള്‍
- India vs Bangladesh: സഞ്ജു തുടരും,ഏഷ്യാകപ്പ് ഫൈനലുറപ്പിക്കാൻ ബംഗ്ലദേശിനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നു
- വിക്കറ്റ് നേടിയപ്പോൾ ഹസരങ്കയുടെ ആഘോഷം അനുകരിച്ച് അബ്റാർ, അതേ ഭാഷയിൽ ഹസരംഗയുടെ മറുപടി: വീഡിയോ
- India vs Bangladesh, Asia Cup 2025: സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം
- Pakistan vs Sri Lanka: കഷ്ടിച്ചു രക്ഷപ്പെട്ട് പാക്കിസ്ഥാന്; ഫൈനല്‍ സാധ്യത നിലനിര്‍ത്തി
- ഇന്ത്യക്കെതിരെ ജയിക്കാൻ അസിം മുനീറും നഖ്വിയും ഓപ്പണർമാരായി എത്തേണ്ടി വരും, പരിഹസിച്ച് ഇമ്രാൻ ഖാൻ
പാകിസ്ഥാൻ സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്നവർ, ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു, യുഎന്നിൽ കത്തിക്കയറി ഇന്ത്യ
ഐക്യരാഷ്ട്രസഭ കൗണ്‍സില്‍ യോഗത്തില്‍ പാകിസ്ഥാനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളുയര്‍ത്തി ഇന്ത്യ. യുഎന്‍എച്ച്ആര്‍സി കൗണ്‍സില്‍ യോഗത്തിലാണ് പാകിസ്ഥാന് നയങ്ങള്‍ക്കെതിരെ ഇന്ത്യ രംഗത്ത് വന്നത്. പാകിസ്ഥാന് സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയാണെന്നും ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും യോഗത്തില്‍ സംസാരിക്കവെ ഇന്ത്യന്‍ പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു.
ഒരു പ്രതിനിധിസംഘം ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകള്‍ ഉന്നയിച്ച് വേദിയെ ദുരുപയോഗം ചെയ്യുന്നത് തുടരുകയാണെന്ന് പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച് ക്ഷിതിജ് പറഞ്ഞു. ഞങ്ങളുടെ ഭൂപ്രദേശത്തിന് മുകളില്‍ കണ്ണുവെയ്ക്കുന്നതിന് പകരം അവര്‍ നിയമവിരുദ്ധമായി കൈയ്യേറിയ ഇന്ത്യന്‍ പ്രദേശങ്ങള്‍ വിട്ടു പോവുകയും സൈനിക മേധാവിത്വം കൊണ്ട് നിശബ്ദരാക്കിയവരുടെ മനുഷ്യാവകാശങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുകയുമാണെ വേണ്ടത്.
BREAKING: Indian Diplomat Kshitij Tyagi at UN Human Rights Council exposes Pakistan for bombing their own people in KPK yesterday apart from persecution, human rights violations and illegally occupying Indian territory.
— IndiaWarZone (@IndiaWarZone) September 23, 2025
pic.twitter.com/SEaWsmQIzD
തിങ്കളാഴ്ച ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്വയിലുള്ള തിര താഴ്വരയിലെ മാത്രേ ദാരാ ഗ്രാമത്തില്‍ പാക് വ്യോമസേന നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 30 പേര് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ പരാമര്‍ശിച്ചാണ് ക്ഷിതിജിന്റെ പാക് വിമര്‍ശനം.