1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. ABD on virat kohli's comeback

ഉറ്റസുഹൃത്തിൻ്റെ തിരിച്ചുവരവിൽ ആവേശം അടക്കാനാവാതെ ഡിവില്ലിയേഴ്സ്, ട്വിറ്ററിലൂടെ സന്തോഷം പ്രകടിപ്പിച്ച് താരം

ABD
ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിയുടെ ഏറ്റവും അടുത്ത സുഹൃത്തായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരമായ എ ബി ഡിവില്ല്‌ലിയേഴ്സ്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കോലിക്കൊപ്പം നിരവധി അവിസ്മരണീയ നിമിഷങ്ങൾ കാണികൾക്ക് സമ്മാനിച്ച താരം കൂടിയാണ് എബിഡി. തങ്ങൾക്കിടയിലുള്ള ആത്മബന്ധം കോലി പലപ്പോഴായി തുറന്നുപറയുകയും ചെയ്യാറുണ്ട്.
 
അഫ്ഗാനെതിരെ അതിമനോഹരമായ പ്രകടനവുമായി തിരിച്ചെത്തിയപ്പോൾ അതിൽ ഏറ്റവും ആഹ്ളാദിക്കുന്ന ഒരാൾ എബിഡി ആകുമെന്ന് ഉറപ്പാണ്. കോലി സെഞ്ചുറിയുമായി തിരിച്ചെത്തിയത് ആഘോഷമാക്കിയിരിക്കുകയാണ് എബിഡി. ട്വിറ്ററിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്.
 
ഇന്നലെ അവനുമായി സംസാരിച്ചപ്പോൾ എന്തെല്ലാമോ സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നു. നീ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് സുഹൃത്തെ എന്നായിരുന്നു ഡിവില്ലിയേഴ്സിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇൻസ്റ്റഗ്രാമിൽ കോഹ്ലിയോടുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ചിത്രവും എബിഡി പോസ്റ്റ് ചെയ്തിട്ടുണ്ട്. യേ ദോസ്തി എന്ന ഗാനത്തെ ഓർമിപ്പിക്കുന്ന തരത്തിൽ ഇരുവരും ഒരു സ്കൂട്ടറിൽ യാത്ര ചെയ്യുന്ന ചിത്രമാണിത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
Kohli GOAT: ക്രിക്കറ്റിൻ്റെ രാജാവ് തിരിച്ചുവന്നിരിക്കുന്നു: കോലിയുടെ മടങ്ങിവരവ് ആഘോഷിച്ച് പാക് താരങ്ങളും