നെഞ്ച് തകർന്നു പോകുന്ന പ്രതികരണമെന്ന് ആരാധകർ, സെഞ്ചുറി അടിച്ച് ഡഗൗട്ടിലെത്തി കോലി പറഞ്ഞതിങ്ങനെ

ടി20യിൽ ഇന്ത്യയ്ക്കായി തൻ്റെ ആദ്യ സെഞ്ചുറി കൂടിയായി ഇത് എന്നത് ഇരട്ടിമധുരമായി. 61 പന്തിൽ നിന്നും 12 ഫോറും 6 സിക്സും പായിച്ചാണ് ക്രിക്കറ്റ് ലോകത്തെ രാജാവ് തൻ്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

അഭിറാം മനോഹർ| Last Updated: വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (13:40 IST)
വിമർശകരുടെ വായടപ്പിച്ച് കിംഗ് കോലി തൻ്റെ പഴയപ്രതാപത്തിലേക്ക് തിരിച്ചുവന്നതിൻ്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. 2019 നവംബർ 23ന് ശേഷമുള്ള നീണ്ട കാലത്തെ സെഞ്ചുറി വരൾച്ചയ്ക്ക് അറുതിയിട്ടാണ് കോലി തൻ്റെ എഴുപത്തിയൊന്നാം സെഞ്ചുറി കുറിച്ചത്. ടി20യിൽ ഇന്ത്യയ്ക്കായി തൻ്റെ ആദ്യ സെഞ്ചുറി കൂടിയായി ഇത് എന്നത് ഇരട്ടിമധുരമായി. 61 പന്തിൽ നിന്നും 12 ഫോറും 6 സിക്സും പായിച്ചാണ് ക്രിക്കറ്റ് ലോകത്തെ രാജാവ് തൻ്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

അഫ്ഗാനെതിരായ സെഞ്ചുറിയൊടെ ടി20യിൽ ഒരു ഇന്ത്യൻ താരത്തിൻ്റെ ഉയർന്ന സ്കോർ എന്ന നേട്ടവും കോലി തൻ്റെ പേരിലെഴുതിചേർത്തു. ഇതിനിടെ സെഞ്ചുറി നേടിയ ശേഷം ഡഗ്ഗൗട്ടില്‍ എത്തിയ വിരാട് കോലിയുടെ പ്രതികരണം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഭുവനേശ്വർ കുമാറിൻ്റെ അടൂത്തെത്തി കൈ നൽകിയ താരം തന്നിൽ ഇനിയും കളി അവശേഷിക്കുന്നു എന്നാണ് പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :