പാണ്ഡ്യയുടെ വെടിക്കെട്ടിൽ പിറന്നത് ഏകദിനത്തിലെ അപൂർവ്വ റെക്കോർഡ്

അഭിറാം മനോഹർ| Last Modified ശനി, 28 നവം‌ബര്‍ 2020 (09:44 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ മുൻ‌നിര ഇന്ത്യൻ താരങ്ങളെല്ലാം കൂടാരം കയറിയപ്പോൾ ഒരറ്റത്ത് ഉറച്ചുനിന്ന ശിഖർ ധവാനും ഹാർദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ കൊള്ളാവുന്ന സ്കോറിലെത്തിച്ചത്. മത്സരത്തിൽ 76 പന്തുകളിൽ നിന്ന് 90 റൺസുമായി മികച്ച പ്രകടനമാണ് പാണ്ഡ്യ കാഴ്‌ച്ചവെച്ചത്.അതേസമയം ഏകദിന ക്രിക്കറ്റിലെ ഒരു റെക്കോർഡും മത്സരത്തിൽ താരം സ്വന്തമാക്കി.

ഏകദിനത്തിൽ വേഗത്തിൽ 1000 റൺസുകൾ നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് മത്സരത്തിൽ പാണ്ഡ്യ സ്വന്തമാക്കിയത്. വെറും 857 പന്തിൽ നിന്നാണ് പാണ്ഡ്യയുടെ നേട്ടം. അതേസമയം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികച്ച താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് പാണ്ഡ്യക്കുള്ളത്. വിൻഡീസ് താരം ആന്ദ്രേ റസല്‍(787 പന്തുകള്‍), ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ലൂക്ക് റോഞ്ചി(807 പന്തുകള്‍), പാകിസ്ഥാന്റെ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി(834 പന്തുകള്‍), ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സണ്‍(854 പന്തുകൾ) എന്നിവരാണ് പാണ്ഡ്യക്ക് മുന്നിലുള്ള മറ്റ് താരങ്ങൾ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :