1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. 2015 world cup cricket , zimbabwe uae cricket

കുഞ്ഞന്മാരുടെ പോരാട്ടത്തില്‍ സിംബാബ്‌വെ കരുത്ത് കാട്ടി

ലോകകപ്പ് ക്രിക്കറ്റ്
ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ സിംബാബ്‌വെയ്ക്ക് നാലു വിക്കറ്റ് ജയം. യുഎഇ ഉയര്‍ത്തിയ 286 റണ്‍സ് സിംബാബ്‌വെ 48 ഓവറില്‍ മറികടക്കുകയായിരുന്നു. അവസാന ഓവറുകളില്‍ വില്ല്യംസണ്‍ പുറത്താകാതെ നെടിയ 72 റണ്‍സാണ് സിംബാബ്‌വെയെ വിജയ തീരത്ത് എത്തിച്ചത്.

യുഎഇ ഉയര്‍ത്തിയ 286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സിംബാബ്‌വെയ്ക്കായി ഓപ്പണര്‍മാരായ സിക്കന്തര്‍ റാസയും (46) ചക്ക്ബ് വായും (35) മികച്ച തുടക്കമാണ് നല്‍കിയത്. മൂന്നാമനായി ഇറങ്ങിയ മസകഡ്സ (1) പെട്ടെന്ന് പുറത്തായെങ്കിലും പിന്നീടിറങ്ങിയ ടെയ്ലര്‍ (47) ഫോമിലേക്കുയരുകയായിരുന്നു. ടെയ്ലര്‍ പുറത്തായെങ്കിലും വില്ല്യംസണും എര്‍വിനും (42) ടീമിനെ വിജയിപ്പിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. യുഎഇയ്ക്ക് വേണ്ടി താഖിര്‍ രണ്ടും ജാവേദ്, നവീദ്, ചന്ദ്രന്‍, അസീസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.

നേരത്തെ ടോസ് നേടിയ സിംബാബ്‌വെ യുഎഇയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഷെയ്മാന്‍ അന്‍വറും(67) 32 റണ്‍സെടുത്ത പട്ടേലും ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്. മലയാളിതാരം കൃഷ്ണചന്ദ്രന്‍ 34 റണ്‍സെടുത്തു പുറത്തായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin