പീറ്റേഴ്സണ്‍ന്റെ സന്തോഷം ട്വിറ്ററില്‍ BOOOOOOOOM!!..

കൊളംബോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ആരോപണ വിധേയനായി ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട പീറ്റേഴ്‌സണ്‍ തന്നെ ഇന്ത്യന്‍ പര്യടനത്തില്‍ വിണ്ടും ഉള്‍പ്പെടുത്തിയതിന്റെ സന്തോഷം ട്വിറ്ററില്‍ പ്രകടിപ്പിച്ചത് ഇങ്ങനെ’ BOOOOOOOOM‘.

ടെക്സ്റ്റ് മേസേജുകള്‍ അയച്ച് ടീമില്‍ ഭിന്നിപ്പിന് ശ്രമിച്ചുവെന്ന കാരണത്താല്‍ പുറത്താക്കപ്പെട്ട കെവിന്‍ പീറ്റേഴ്‌സണ്‍ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവരാനുള്ള തീരുമാനം കോച്ച് ആന്‍ഡിഫ്ലവറുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് ഉണ്ടായത്.

തന്റെ പെരുമാറ്റത്തില്‍ മാപ്പ് ചോദിച്ച കെവിന്‍ പുതിയ കോണ്ട്രാ‍ക്ടില്‍ ഒപ്പിട്ടാണ് ടീമിലേക്ക് വീണ്ടും പ്രവേശിക്കുന്നത്. ബുധനാഴ്ചയാണ് ഇംഗ്ലണ്ട് സെലക്ടര്‍മാര്‍ കെവിനെ ഇന്ത്യന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :