സൂപ്പര്‍ 8ന്‍റെ തുടക്കം സൂപ്പര്‍, ശ്രീലങ്കയ്ക്ക് ജയം
കൊളംബോ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 8ലെ ആദ്യകളി സൂപ്പര്‍. ന്യൂസിലന്‍ഡിനെ സൂപ്പര്‍ ഓവറില്‍ തകര്‍ത്ത് ശ്രീലങ്ക വിജയം നേടി. രണ്ട് ടീമുകളും 174 റണ്‍സ് വീതം നേടി മത്സരം സമനിലയായതോടെയാണ് സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 13 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് ഒരു വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. സൂപ്പര്‍ ഓവറില്‍ ലസിത് മലിംഗയുടെ ബൌളിംഗ് മികവാണ് ശ്രീലങ്കയ്ക്ക് തുണയായത്.
കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 174 റണ്‍സ് നേടിയത്. നിക്കോള്‍(58), ഗുപ്‌തില്‍(38), മക്കല്ലം(25), റോസ് ടെയ്‌ലര്‍(23) എന്നിവരാണ് ന്യൂസിലന്‍ഡ് നിരയിലെ പ്രധാന സ്കോറര്‍മാര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ദില്‍ഷന്‍(76), ജയവര്‍ദ്ധനെ(44), സംഗക്കാര(21) എന്നിവരുടെ മികവില്‍ 174 റണ്‍സ് തന്നെയെടുത്തു. പിന്നീടാണ് സൂപ്പര്‍ ഓവര്‍ സംഭവിച്ചത്.