സൂപ്പര്‍ 8 പോരാട്ടം തുടങ്ങുന്നു, ഇന്ത്യ - ഓസീസ് മത്സരം വെള്ളിയാഴ്ച

കൊളംബോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ട്വന്‍റി20 ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ശ്രീലങ്കയും ന്യൂസിലാന്‍ഡും തമ്മിലാണ് ആദ്യ സൂപ്പര്‍ 8 മത്സരം നടക്കുക. ഇന്ത്യയുടെ ആദ്യമത്സരം വെള്ളിയാഴ്ചയാണ്. കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികള്‍.

ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളിലായാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് ഇയില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ന്യൂസിലന്‍ഡ് എന്നിവയാണ് ടീമുകള്‍.

ഗ്രൂപ്പ് എഫില്‍ ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഓരോ ഗ്രൂപ്പിലും മുന്നിലെത്തുന്ന രണ്ടു ടീമുകള്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :