ന്യൂസിലന്‍ഡിനെ വീഴ്ത്തി റൈറ്റിന്‍റെ വെടിക്കെട്ട്

കൊളംബോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ട്വന്‍റി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് വിജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 148 റണ്‍സിനെതിരെ ഇംഗ്ലണ്ടിന്‍റെ റൈറ്റ് തികച്ചും ‘റൈറ്റാ’യ മറുപടി നല്‍കി. 43 പന്തുകളില്‍ നിന്ന് അഞ്ച് സിക്സറുകളും അഞ്ച് ബൌണ്ടറികളും ഉള്‍പ്പടെ 76 റണ്‍സാണ് റൈറ്റ് അടിച്ചുകൂട്ടിയത്. നാലുവിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയതീരത്തെത്തി.

ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ് ഫ്രാങ്ക്‍ളിന്‍റെ അര്‍ദ്ധസെഞ്ച്വറിയുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 33 പന്തുകളില്‍ നിന്നായിരുന്നു ഫ്രാങ്ക്‍ളിന്‍റെ 50 റണ്‍സ് പിറന്നത്. ടെയ്‌ലര്‍ 22 റണ്‍സ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ജയിപ്പിക്കുക എന്ന ചുമതല റൈറ്റ് ഏറ്റെടുത്തപ്പോള്‍ മോര്‍ഗന്‍(30) നല്ല പിന്തുണ നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :