സൂപ്പര്‍ എട്ടില്‍ സൂപ്പര്‍ പോരാട്ടം

കൊളംബോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
ട്വന്റി-20 ലോകകപ്പിന്റെ വാശിയേറിയ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ക്ക് തുടക്കം. മാര്‍ക്കറ്റിംഗും മുന്നില്‍ വിചിത്രമായ സീഡിംഗ് രീതിമൂലം സൂപ്പര്‍ എട്ടില്‍ എത്തിയിരിക്കുന്ന ചാമ്പ്യന്‍ ടീമുകള്‍ക്ക് കഠിന പരീക്ഷണമാണ് നേരിടേണ്ടി വരുന്നത്. സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഗ്രൂപ്പ് എയില്‍ ശ്രീലങ്ക ന്യൂസിലാന്‍ഡിനേയും, ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനേയും നേരിടും

ലങ്കയിലെത്തിയ ഇന്ത്യക്ക് സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് രണ്ടില്‍ ഉറപ്പായ എതിരാളികള്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനുമാണ് . ഈ നാല് ടീമുകളും ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ എട്ടിലെത്തിയവരാണ്.

ഓരോ മത്സരം തോറ്റ് ഗ്രൂപ്പില്‍ രണ്ടാമതായിപ്പോയ ശ്രീലങ്കയും ഇംഗ്ലണ്ടും ന്യൂസീലന്‍ഡും വെസ്റ്റിന്‍ഡീസുമാണ് ഗ്രൂപ്പ് ഒന്നില്‍ കളിക്കുന്നത്. സൂപ്പര്‍ എട്ടില്‍ ഓരോ ടീമിന് മൂന്നുവീതം മത്സരം ലഭിക്കും. ഓരോ ഗ്രൂപ്പില്‍നിന്നുള്ള മികച്ച രണ്ടു സ്ഥാനക്കാര്‍ സെമിയിലേക്കു മുന്നേറും. വ്യാഴാഴ്ച ലങ്കന്യൂസിലന്‍ഡ് പോരാട്ടത്തോടെയാകും സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുക. അന്നേദിവസം രണ്ടാമത്തെ കളിയില്‍ വെസ്റ്റിന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും.

എ ഗ്രൂപ്പില്‍നിന്ന് ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് ആദ്യകളിയില്‍ ഓസ്‌ട്രേലിയയാണ് എതിരാളി. കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച മത്സരം. ഞായറാഴ്ച രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെ നേരിടും. ലോകം കാത്തിരിക്കുന്ന പോരാട്ടമാണ് അന്ന് നടക്കുക. ഒക്ടോബര്‍ രണ്ടിന് അവസാന സൂപ്പര്‍ എട്ട് മത്സരം. എതിരാളികള്‍ ദക്ഷിണാഫ്രിക്കയും. ഇന്ത്യയും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് കനത്ത പോരാട്ടം നടക്കുക. പ്രാഥമികറൗണ്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായിട്ടായിരുന്നു ഉള്‍പ്പെടെയുള്ള ടീമുകളുടെ മുന്നേറ്റം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :