വാചകമടിയില്‍ വിശ്വാസമില്ല: ധോണി

കൊളംബോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
മൈതാനത്തിന് പുറത്തെ വാചകമടിയില്‍ തനിക്ക് വിശ്വാസമില്ലെന്നും ഊര്‍ജ്ജം ക്രിക്കറ്റിനായി ഉപയോഗിക്കുന്നതാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ഇഷ്ടമെന്നും ഇന്ത്യന്‍ ടീം ക്യാപ്ടന്‍ മഹേന്ദ്രസിംഗ് ധോണി.

ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ സൂപ്പര്‍ 8 മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ധോണി ഇങ്ങനെ പറഞ്ഞത്.

ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ 8 മത്സരം. ഇന്ത്യയ്ക്കെതിരെ ബൌണ്‍സര്‍ എറിയുമെന്ന് ഓസീസ് പേസ് ബൌളര്‍ പാറ്റ് കുമ്മിന്‍സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

“കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇത്തരം പ്രസ്താവനകള്‍ ഓസ്ട്രേലിയ നടത്തുന്നുണ്ട്. അതില്‍ പ്രകോപിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നില്ല. ചാനല്‍ വാര്‍ത്തകളിലും പത്രവാര്‍ത്തകളിലും ഫോണ്‍ സംഭാഷണങ്ങളിലുമല്ല ഞാന്‍ ശ്രദ്ധ കൊടുക്കുന്നത്. ക്രിക്കറ്റിലാണ്” - ധോണി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :