അനുബന്ധ വാര്‍ത്തകള്‍
- രാഹുലും ശ്രേയസും അടിച്ചൊതുക്കി; കിവീസിനെ അനായാസം തോല്പിച്ച് ഇന്ത്യ
- കോഹ്ലിക്കെതിരെ പൊട്ടിത്തെറിച്ച് ബി സി സി ഐ, ഞെട്ടി ക്രിക്കറ്റ് ലോകം!
- ഒരു സിക്സർ അടിച്ച് മത്സരം തീർക്കുന്നത് ഒരു പ്രത്യേക ഫീലാണ്: ശ്രേയസ് അയ്യർ
- വലിപ്പത്തിൽ ഏഴിരട്ടിയുള്ള ഇന്ത്യയെ ക്രിക്കറ്റിൽ ഞങ്ങൾ സ്ഥിരമായി തോൽപ്പിച്ചിരുന്നു: ഇമ്രാൻ ഖാൻ
- തീരുമാനിക്കാൻ ധോണി ആര്? കോഹ്ലി വേണമെന്ന് സൂപ്പർതാരം!
അവർ 2 പേരുമാണ് അയ്യരുടെ ഹീറോസ് !
ന്യൂസിലാൻഡിനെതിരെ നടന്ന 2 ടി20യിലും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതിൽ ശ്രേയസ് അയ്യരുടെ പങ്ക് ചെറുതല്ല. ആദ്യ കളിയില്‍ 58 റണ്‍സോടെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പട്ട ശ്രേയസ് രണ്ടാമത്തെ മല്‍സരത്തില്‍ 44 റണ്‍സുമെടുത്ത് ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
റണ്‍ അടിച്ചെടുക്കുന്ന കാര്യത്തിൽ ആരാണ് തന്റെ ഹീറോയെന്ന് വ്യക്തമാക്കുകയാണ് ശ്രേയസ്. നായകന് കോലിയെയാണ് ശ്രേയസ് ആദ്യം പറയുന്നത്. കോലിയുടെ പ്രകടനം കണ്ടാണ് റണ്‍ ചേസിനെക്കുറിച്ചു കൂടുതല്‍ പഠിച്ചെടുത്തത്. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ എത്ര പന്തില്‍ എത്ര റണ്‍സാണ് ടീമിനു വിജയിക്കാന്‍ വേണ്ടതെന്നു കൃത്യമായ ധാരണയുണ്ടായിരിക്കണം. കോലിയാണ് ഇക്കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണം. റൺ അടിച്ചെടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ കോഹ്ലിക്ക് നല്ല പ്ലാനുണ്ട്. പലതും താന്‍ പഠിച്ചെടുത്തത് കോലിയില്‍ നിന്നാണെന്ന് അയ്യർ പറയുന്നു.
കോഹ്ലിക്ക് പിന്നാലെ താരം പറയുന്നത് ഉപനായകൻ രോഹിത് ശർമയെ ആണ്. അവസരം ലഭിക്കുമ്പോഴെല്ലാം അതു പരമാവധി മുതലാക്കുന്ന താരമാണ് രോഹിത്. കോലിയെയും രോഹിത്തിനെയും പോലുള്ളവര്‍ യുവതാരങ്ങള്‍ക്കു മാതൃകയാണ്. ഇന്ത്യക്കു വേണ്ടി 15 ഏകദിനങ്ങളിലും 19 ടി20കളിലും കളിച്ചു കഴിഞ്ഞ ശ്രേയസ് നാലാം നമ്പറില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു കഴിഞ്ഞു.