അനുബന്ധ വാര്‍ത്തകള്‍
- ലോകത്ത് കൊവിഡ് മരണം 25 ലക്ഷത്തിലേക്ക്
- ബ്രസീലില്‍ ഫൈസര്‍ ബയോടെക്കിന്റെ കൊവിഡ് വാക്സിന് അനുമതി
- 29 പന്തിൽനിന്നും 61 റൺസ്: തകർത്തടിച്ച് സഞ്ജു സാംസൺ
- ധോണിയുടെ റെക്കോർഡ് മറികടക്കുക എന്നത് അത്ര പ്രധാന്യമുള്ള കാര്യമല്ല: വിരാട് കോഹ്ലി
- രണ്ടാഴ്ചകൊണ്ട് മുംബൈയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ധനവ്
ലോകത്ത് കൊവിഡ് രോഗികള്‍ 11കോടി 26ലക്ഷം കടന്നു; എട്ടുകോടി 82 ലക്ഷം പേര്‍ക്ക് രോഗമുക്തി
ലോകത്ത് കൊവിഡ് മരണം 25 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 24.95 ലക്ഷം പേര്‍ക്കാണ് ലോകത്ത് കൊവിഡ് മൂലം ജീവന് നഷ്ടമായത്. അതേസമയം ലോകത്ത് കൊവിഡ് രോഗികള്‍ 11കോടി 26ലക്ഷം കടന്നു. ഇതില്‍ എട്ടുകോടി എണ്പത്തിരണ്ടുലക്ഷം പേര് രോഗമുക്തരായിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഉള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന് എന്നീ രാജ്യങ്ങളാണ്.
അമേരിക്കയില്‍ രണ്ടുകോടി 88 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 5.14ലക്ഷം പേര് രോഗം മൂലം മരണപ്പെടുകയും ചെയ്തു. അതേസമയം ഇന്ത്യയില്‍ ഒരുകോടി 10ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഒന്നര ലക്ഷത്തോളം പേര് മരണപ്പെടുകയും ചെയ്തു.