ശ്രീനു എസ്|
Last Updated:
ബുധന്‍, 24 ഫെബ്രുവരി 2021 (11:55 IST)
രണ്ടാഴ്ചകൊണ്ട് മുംബൈയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ധനവ്. ഫെബ്രുവരി എട്ടുമുതലാണ് കൊവിഡ് കേസുകള്‍ മുംബൈയില്‍ കുതിച്ചുയരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഫെബ്രുവരി എട്ടിന് ആക്ടീവ് കേസുകള്‍ 5,335 ആയിരുന്നു. എന്നാല്‍ ഞായറാഴ്ചയോടെ അത് 7,276 ആയതായി ബ്രിഹമുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പറയുന്നു.
ഈ മാസം ആദ്യ ആഴ്ചയില്‍ മുംബൈയിലെ പ്രതിദിന കേസുകള്‍ 500ല്‍ താഴെയായിരുന്നെങ്കില്‍ ഞായറാഴ്ച 900ലധിം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി പത്തുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 13,742 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്.